സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷയ്ക്കു മുന്നോടിയായുള്ള പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നിന് ആരംഭിക്കും. പരീക്ഷയുടെ തീയതി സ്കൂകൂളുകൾക്കു തീരുമാനിക്കാം. ഫ്രെബ്രുവരി 14നുള്ളിൽ ഇവ പൂർത്തിയാക്കി മാർക്കുകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്നാണു നിർദേശം. അധിക സമയം അനുവദി ക്കില്ല. 10-ാം ക്ലാസിൽ മറ്റു സ്കൂളുകളിലെ അധ്യാപകർ ആയിരിക്കില്ല പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നത്. 12-ാം ക്ലാസിൽ പ്രാക്ടിക്കൽ പരീക്ഷയ്ക്കുള്ള എക്സ്റ്റേണൽ എക്സാമിനർമാരെ ബോർഡ് നിയോഗിക്കും. ഇക്കാര്യത്തിൽ സ്കൂളുകൾ ഇടപെടാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.