തൃശ്ശൂർ : സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷിക്കാനുള്ള നാല് മണിക്കൂര്‍ നീണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ രക്ഷാദൗത്യം വിഫലമായി. പാലപ്പിള്ളി എലിക്കോട് നഗറില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടിയാണ് ചരിഞ്ഞത്. എലിക്കോട് റാഫി എന്നയാളുടെ വീട്ടിയെ കുഴിയിലാണ് കാട്ടാന വീണ് കിടന്നത്. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് ആനയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി.