വൈത്തിരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗസിലിൻ്റെ സഹകരണത്തോടെ നടത്തുന്ന വയനാട് ഫെസ്റ്റ് 2025ൻ്റെ ലോഗോ പ്രകാശനം കാർഷിക വികസന വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു.
വൈത്തിരിയിൽ പ്രകാശന ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു. ജില്ലാ , യൂണിറ്റ് തല ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്. കൽപറ്റ എം.എൽ. ഇ.ടി.സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ, വൈത്തിരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ ജ്യോതിദാസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡൻറ് ജോജിൻ ടി ജോയ്, ജനറൽ സെക്രട്ടറി കെ ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ എസ്.വി. വർഗീസ്, താരീഖ് അൻവർ കടവൻ, അസ്ലം ബാവ, നിസാർ ദിൽവെ, ജോയ് സെബാസ്റ്റ്യൻ സലിം മേമന, ഷാജി കരിഷ്മ, ഡി ടി പി സി മാനേജർ പ്രവീൺ പി പി മറ്റ് ജില്ലാ യൂണിറ്റ് തല ഭാരവാഹികൾ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.