കോഴിക്കോട് : നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇരുചക വാഹനങ്ങളിൽ അപകടകരയാത്ര ചെയ്യുന്ന വിദ്യാർഥികൾക്കെതിരെ മോട്ടർ വാഹന വിഭാഗം നടപടി സജീവമാക്കി. സ്‌കൂൾ സമയത്തിനു മുൻപും വൈകിട്ടും മൂന്നും നാലും യാത്രക്കാരെ ഇരുത്തി ഇരുചക്ര വാഹനം ഓടിക്കുന്നതു കണ്ടെത്തുന്നതിനാണു നടപടി കടുപ്പിച്ചത്.
വെള്ളിമാടുകുന്ന് ജെഡിടി സ്‌കൂൾ പരിസരത്തു നിന്നു 4 പേരുമായി യാത്ര ചെയ്ത സ്കൂട്ടർ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ദിവസം ഇവർക്കെതിരെ നടപടിയെടുത്തെങ്കിലും സ്‌കൂട്ടർ പിന്നീട് സ്‌കൂൾ പരിസരത്തു നിന്നു പിടികൂടുകയായിരുന്നു. വാഹനം ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
മൂന്നു പേരെ കയറ്റി യാത്ര ചെയ് മറ്റു 3 പേരുടെ ലൈസൻസും ആർടിഒ പി.എ.നസീറിന്റെ നിർദേശത്തിൽ സസ്പെൻഡ് ചെയ്തു. രൂപമാറ്റം വരുത്തി സർവീസ് നടത്തിയ വാഹനങ്ങളും കണ്ടെത്തി നടപടിയെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. എഎംവിഐമാരായ എ.കെ.മുസ്തഫ, ആർ.റിനുരാജ്, വി.പി.രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്