കൊച്ചി:മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, സി.പി മുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വ്യക്തമായ കണക്കുള്‍പ്പടെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഇന്നലെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. അതോറിറ്റിയുടെ അക്കൗണ്ടന്റിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്.
ദുരന്തം ഉണ്ടായ സമയത്ത് അക്കൗണ്ടില്‍ എത്ര പണം ഉണ്ടായിരുന്നുവെന്നും എത്ര ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തിന് കഴിയുമെന്നും വ്യക്തമാക്കണമെന്നാണ് എസ്ഡിആര്‍എഫിനോട് കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചത്. വിഷയത്തില്‍ കേന്ദ്ര നിലപാടിനെയും കോടതി വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ സാങ്കേതികത്വം പറയാതെ കൃത്യമായ വിവരം ഇന്നുതന്നെ നല്‍കണമെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.