മാനന്തവാടി : സ്ത്രീശക്തീകരണത്തിന് സീനിയർ ചെബർ ഇന്റർനാഷണൽ ദേശീയ തലത്തിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ സ്ലാഖനീയവും മാതൃകാപരവുമാണെന്ന് മന്ത്രി ഓ. ആർ കേളു അഭിപ്രായപ്പെട്ടു. വയനാട്ടിൽ സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനു വേണ്ടി ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അനുവദിച്ച 35 തയ്യൽ മെഷീനുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ദുരന്തനിവാരണ ഫണ്ട് അധ്യക്ഷൻ ഡോ. ഖഡിഗ അരവിന്ദ് റാവു അധ്യക്ഷ വഹിച്ചു. ദേശീയ അധ്യക്ഷൻ സീനിയർ ചിത്രകുമാർ മുഖ്യ അഥിതിയായിരുന്നു. മുൻ ദേശീയ അധ്യക്ഷന്മാരായ പ്രൊഫ് വർഗീസു വൈദ്യൻ, അഡ്വ സുഗതൻ, ദേശീയ ട്രെഷറർ ജോസ് കണ്ടോതു ,അഡ്വ രമേശ്, കോർഡിനേറ്റർ വിജയകുമാർ എന്നിവർ സംസാരിച്ചു.
ചടങ്ങിന് സെക്രട്ടറി ജനറൽ രാജേഷ് വൈഭവ് സ്വാഗതവും മാനന്തവാടി ലീജിയൻ പ്രസിഡന്റ് ഇന്ദിര സുഗതൻ നന്ദിയും പറഞ്ഞു