മേപ്പാടി: വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിൽ മലമാനിന്റെ ഇറച്ചി പിടികൂടി.കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡി എഫ് ഒ നൽകിയ സെർച്ച് വാറണ്ടുമായി നടത്തിയ പരിശോധനയിലാണ് ഇറച്ചിയും പ്രതിയേയും പിടികൂടിയത്.
മേപ്പാടി കല്ലുവയൽ കോട്ടനാട് എസ്റ്റേറ്റിന്സമീപം താമസിക്കുന്ന പടവെട്ടി പുത്തൻപുരയിൽ ജിനു പി.വി (49) നെയാണ് മലമാനിൻ്റെ ഇറച്ചിയുമായി പിടികൂടിയത്. ജിനുവിൻ്റെ വീട് പരിശോധിച്ചപ്പോൾ മൂന്ന് കിലോ മലമാനിൻ്റെ ഇറച്ചിയും ഷോക്ക് വെച്ച് മാനിനെ പിടിക്കുന്നതിന് ഉപയോഗിച്ച കേബിളും, കത്തികളും, ഇറച്ചി തൂക്കാൻ ഉപയോഗിച്ച ത്രാസും, മലമാനിന്റെ തലയടക്കമുള്ള ജഡാവശിഷ്ടങ്ങളും കണ്ടെടുത്തു.ഫ്ളയിംങ്ങ് സ്ക്വാഡ് മഹസർ തയ്യാറാക്കി കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾക്കും അന്വേഷണത്തിനുമായി മേപ്പാടി റെയ്ഞ്ച് വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന് കൈമാറി.
ഫ്ലയിംങ്ങ് സ്ക്വാഡിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി ആർ ഗൗരി , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ, എ ആർ സിനു, കെ ആർ മണികണ്ഠൻ, വിപിൻദാസ് കൊച്ചിക്കാരൻ കെ സി, എസ് സുരേഷ് കുമാർ അനീഷ് ചന്ദ്രൻ കെ എം , സംഗീത് കരുണാകരൻ ,ഫോറസ്റ്റ് ഡ്രൈവർ കെ കെ രവീന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് മലമാനിന്റെ ഇറച്ചിയും പ്രതിയേയും പിടികൂടിയത്.