വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ വന്നിട്ടുണ്ടോ? ഇപ്പോഴിതാ പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. റിപ്ലെ നല്‍കാന്‍ കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്‍കുന്ന റിമൈന്‍ഡര്‍ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ആഡ്രോയിഡിലെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ സ്റ്റാറ്റസ് അപ്ഡേറ്റുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്ന റിമൈന്‍ഡര്‍ ഫീച്ചര്‍ വാട്‌സ്ആപ്പ് വിപുലീകരിച്ചു. ഉപയോക്താക്കള്‍ക്ക് പ്രിയപ്പെട്ട കോണ്‍ടാക്റ്റുകളില്‍ നിന്നുള്ള അപ്ഡേറ്റുകളെയും സന്ദേശങ്ങളെയും കുറിച്ച് അറിയിക്കുന്നതാണ് ഫീച്ചര്‍. റിമൈന്‍ഡറുകള്‍ ലഭിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് റിമൈന്‍ഡര്‍ സംവിധാനം ഓഫ് ചെയ്ത് വയ്ക്കാനുള്ള ഓപ്ഷനുമുണ്ട്. വാട്സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ മറ്റ് വേര്‍ഷനുകളിലും ഈ അപ്‌ഡേഷന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.