ചന്ദനത്തോട് മൃഗ വേട്ട മുഖ്യപ്രതി റിമാൻഡിൽ . 2023 നവംബർ മാസം 23-ാം തീയതി ചന്ദനതോട് വന ഭാഗത്ത് നിന്ന് പുള്ളിമാനിനെ വെടിവെച്ചു കൊന്ന് കാറിൽ കടത്തി കൊണ്ടു പോകുന്നതിനിടയിൽ തടയാൻ ശ്രമിച്ച വരയാൽ ഫോറസ്‌റ്റ് സ്റ്റേഷൻ ജീവനക്കാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ കുഞ്ഞോം കല്ലേരി ഹൗസ്, ആലിക്കുട്ടി എന്നയാളെ മാനന്തവാടി ജെ എഫിഎം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു