മുത്തങ്ങ : ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ അതിമാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി കോഴിക്കോട് അടിവാരം സ്വദേശി പൂവിലേരി വീട്ടിൽ മുഹമ്മദ് ഫയാസ് ആണ് അറസ്റ്റിലായി. ഇയാളിൽ നിന്ന് 30 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തു. മൈസൂരിൽ നിന്നും തൃശ്ശൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി. സി. ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് പ്രതി പിടിയിലായത്.
സുൽത്താൻ ബത്തേരി എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി. ബാബുരാജിൻ്റെ പരിശോധന പരിശോധന സംഘത്തിൽ അസി. എക്സ്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഹരിദാസൻ എം. ബി, പ്രിവൻ്റീവ് ഓഫീസർ മനോജ്കുമാർ പി. കെ, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ ചാൾസ്കുട്ടി, ശിവൻ ഇ. ബി നിക്കോളാസ് ജോസ്, വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ സിനി പി. എൻ, പ്രിവൻ്റ് ഓഫീസർ ഓഫീസർ ഡ്രൈവർ ബാലചന്ദ്രൻ കെ. കെ എന്നിവരും ഉണ്ടായിരുന്നു. സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് -1 കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാന അതിർത്തികളിൽ ചെക്ക് പോസ്റ്റുകളിലും എക്സൈസ് കർശന പരിശോധനയാണ് നടത്തുന്നത്.