ജമ്പ്ഡ് ഡെപ്പോസിറ്റ് സ്‌കാം’; പുതിയ യു പി ഐ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്. ഇരയാക്കാനുദ്ദേശിക്കുന്ന ആളുടെ അക്കൗണ്ടിലേക്ക് കുറച്ചു പണം അയക്കുന്നതാണ് പുതിയ രീതി. അധിക കേസുകളിലും അയ്യായിരം രൂപയാണ് ഇങ്ങനെ അയച്ചിട്ടുള്ളത്. ഉടനെ അക്കൗണ്ട് ഉടമയെ ഒരു നോട്ടിഫിക്കേഷന്‍ വഴി ഇതറിയിക്കും. വഴിമാറിയെത്തിയ പണം തിരിച്ചുപിടിക്കാനുള്ള സഹായം അഭ്യര്‍ത്ഥിക്കും.
സ്വാഭാവികമായും ഇര അക്കൗണ്ട് ചെക്ക് ചെയ്യും. തന്‍റെ അക്കൗണ്ടിലെ അനര്‍ഹമായ പണം തിരിച്ചുകൊടുക്കാന്‍ തയ്യാറാകും. ഈ പണം തിരിച്ചുകൊടുക്കാനായി യു പി ഐ ഓപ്പറേറ്റര്‍ അക്കൗണ്ട് ഹോള്‍ഡറുടെ സമ്മതം ചോദിക്കും. അതിനായുള്ള ഒ ടി പി നൽകുന്നതോടെ ഹാക്കര്‍ക്ക് പണം തിരിച്ചെടുക്കാന്‍ വഴിയൊരുങ്ങും. എന്നാല്‍ ഇരയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയേക്കാള്‍ വളരെ കൂടുതലായിരിക്കും പിന്‍വലിക്കുന്ന തുക എന്നിടത്താണ് തട്ടിപ്പിന്റെ തന്ത്രം.
ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടീ എം തുടങ്ങിയ ആപ്പുകളിലൂടെ വരുന്ന പുതിയ ഇനം തട്ടിപ്പിനെക്കുറിച്ച് ജാഗ്രതാമുന്നറിയിപ്പ് നല്‍കുന്നത് തമിഴ്നാട് പോലീസാണ്. ‘ജമ്പ്ഡ് ഡെപ്പോസിറ്റ്’ സ്‌കാം എന്നാണ് പോലീസ് ഇതിനു നല്‍കുന്ന പേര്.