കോഴിക്കോട് നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട.

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. മൂന്നു കേസുകളിലായി അരക്കിലോയിലധികം എംഡിഎംഎയും ബ്രൗൺ ഷുഗറും പിടികൂടി. മംഗലാപുരം സ്വദേശിയായ യുവതിയുൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് കോഴിക്കോട് നഗരത്തിലേക്ക് എത്തിക്കുന്ന ലഹരിമരുന്ന് തടയുക എന്ന ശ്രമകരമായ പ്രവർത്തനത്തിലാണ് പൊലീസ്.

 

 

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി പോലീസും ഡാൻസാഫും വല വിരിച്ചപ്പോൾ കുടുങ്ങിയത് ലഹരി ശൃംഖലയിലെ വമ്പൻ കണ്ണുകളാണ്. മാങ്കാവ് വെച്ച് ലഹരി മരുന്നായി രണ്ടു യുവാക്കളാണ് പൊലീസിൻ്റെ പിടിയിലായത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് എസ്ഐ, ജാസം അൽത്താഫ് എന്നിവരിൽ നിന്ന് 326 ഗ്രാം എംഡിഎംഎ പിടികൂടി. ബംഗളൂരുവിൽ നിന്ന് ലഹരി മരുന്നെത്തിച്ച് കോഴിക്കോട് വിതരണം ചെയ്യുന്നവരാണിവരെന്ന് പൊലീസ് പറഞ്ഞു

 

കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് 245 ഗ്രാം എംഡിഎയാണ് പോലീസ് പിടികൂടിയത്. ലഹരി മരുന്നെത്തിച്ച ഫാറൂഖ് കോളേജ് സ്വദേശി ഫാസിർ, മംഗലാപുരം സ്വദേശി ഷാഹിദ ബാനു എന്നിവർ പിടിയിലായി. വലിയങ്ങാടിയിൽ വെച്ച് 45 ഗ്രാം ബ്രൗൺഷുഗറുമായി ബേപ്പൂർ സ്വദേശി മുജീബ് റഹ്മാൻ. 27 ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നാണ് ഒറ്റദിവസം കൊണ്ടു പിടികൂടിയത്.

 

 

ബംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് ലഹരി മരുന്ന് വൻതോതിൽ എത്തിക്കുന്നത്. പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനായി സ്ത്രീകളേയും കാരിയർമാരാക്കുകയാണ് ലഹരിസംഘം. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് പോലീസിൻ്റെ തീരുമാനം.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *