ലക്കിടി :വയനാട് ചുരത്തിൽ രണ്ടാം തവണയും കടുവയുടെ സാന്നിധ്യം സഥിരീകരിച്ചതോടെ വനം വകുപ്പ് രണ്ടിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചു. 8,9 വളവുകൾക്കിടയിൽ തകരപ്പാ ടിക്കു മേൽഭാഗത്താണ് ദേശീയ പാതയ്ക്കു താഴെയും മുകളിലുമായി ഇന്നലെ ക്യാമറകൾ സ്ഥാപിച്ചത്.
റിസർവ് വനം ആയതു കൊണ്ട് കടുവ ചുരം മേഖലയിൽ തമ്പടിച്ചിട്ടുണ്ടെങ്കിൽ കൂടുവച്ച് പിടികൂടാൻ പ്രയാസമാണ്. ആർ ആർടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ കെ.രാജീവ്, അസിസ്റ്റന്റ് ഫോറസ്‌റ്റ് വെറ്ററിനറി ഓഫിസർ ഡോ.അരുൺ സത്യൻ, സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർമാരായ മോഹനൻ പൂവൻ, ഇ.പ്രജീഷ്, ബീറ്റ് ഫോറസ്‌റ്റ് ഓഫി സർ ശിവാനന്ദൻ, വാച്ചർ സതീ ഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി ക്യാമറകൾ സ്ഥാപിച്ചത്.