പാലക്കാട്: കല്ലടിക്കോട് കരിമ്പ പനയമ്പാടത്ത് വിദ്യാർഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ സിമൻ്റ് ലോറി മറിഞ്ഞ് നാല് പെൺ കുട്ടികൾക്ക് ദാരുണാന്ത്യം. അമിതവേഗ ത്തിലെത്തിയ ലോറി മറ്റൊരു വാഹനത്തിലിടിച്ച് വിദ്യാർഥികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് കരിമ്പയിൽ വെച്ച് മറിഞ്ഞത്. മരിച്ച നാലുപേരും പെൺകുട്ടികളാണ്. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത് മൂന്ന് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രി യിലുമാണ് മരിച്ചത്. അപകടത്തിന് പിന്നാലെ കുട്ടികളെ തച്ചമ്പാറയിലെ ഇസാഫ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇവിടെയെത്തിച്ച മൂന്ന് വിദ്യാർഥികളാണ് മരിച്ചത്. നാല് വിദ്യാർഥികളാണ് വണ്ടിക്കടിയിൽ പെട്ടത്. നാട്ടുകാരും പൊലിസും ഫയർഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. കരിമ്പ ഗവ. ഹയർ സെക്കൻ ഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. ലോറി അമിതവേഗതയിലാ യിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പരീക്ഷകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുക യായിരുന്നു കുട്ടികൾ. റോഡരുകിലൂടെ നടന്ന് പോകുകയായിരുന്ന കുട്ടികൾക്ക് ഇടയി ലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു