മലപ്പുറം :പൊന്നാനിയിൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾക്കിടയിൽ കാർ പാഞ്ഞു കയറി അപകടം.അഞ്ചു വിദ്യാർത്ഥികൾക്ക് പരിക്ക്.പൊന്നാനി എ.വി ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപെട്ടത്.പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് കാർ പാഞ്ഞു കയറിയത്.വിദ്യാര്‍ത്ഥികളുടെ പരുക്ക് ഗുരുതരമല്ല.പരിക്ക് പറ്റിയ മൂന്ന് വിദ്യാര്‍ത്ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാർത്ഥികൾക്കിടയിൽ കാർ പാഞ്ഞു കയറി അപകടം; 5 വിദ്യാർത്ഥികൾക്ക് പരിക്ക്.
