ബത്തേരി: മുത്തങ്ങയിൽ 308.30 ഗ്രാം എംഡിഎംഎയുമായി കാസർഗോഡ് സ്വദേശി പോലീസ് പിടിയിലായി. അംഗടിമൊഗർ ബക്കംവളപ്പ് അബ്ദുൾ നഫ്‌സലിനെയാണ്(36) ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.മൈസൂരിൽ നിന്നും കോഴിക്കോടിനുള്ള കർണാടക ബസിലെ യാത്രക്കാരനായിരുന്നു അബ്ദുള്ള നഫ്‌സൽ.മയക്കുമരുന്ന് കാസർഗോഡ് ഭാഗത്ത് വിൽപനയ്ക്ക് ബാംഗ്ലൂരിൽ നിന്ന് വാങ്ങിയതായാണ് പ്രതിയുടെ മൊഴി. പിടിച്ചെടുത്ത എൻഡിഎംയ്ക്കു രഹസ്യവിപണയിൽ ഏകദേശം 15 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.