തിരുവനന്തപുരം:ആധാർ കാർഡ് വിശദാംശങ്ങൾ ഓൺലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി. 2025 ജൂൺ 14 വരെ ആധാർകാർഡ് ഉടമകൾക്ക് ഫീസില്ലാതെ അവരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ഡിസംബർ 14ന് അവസാനിക്കാനിരിക്കേയാണ് ആധാർ കാർഡ് വിശദാംശങ്ങൾ ഓൺലൈനായി സൗജന്യമായി പുതുക്കാനുള്ള സമയ പരിധി ആറുമാസത്തേയ്ക്ക് കൂടി നീട്ടിയത്. ജൂൺ 14 ന് ശേഷം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ഫീസ് നൽകേണ്ടി വരും.