കൊണ്ടോട്ടി : നീറ്റാണിമ്മലിൽ ദേശീയപാതയിൽ ലോറി മറിഞ്ഞു അടിയിൽപ്പെട്ടു ഒരാൾ മരിച്ചു. കാൽനടയാത്രക്കാരനായ കൊണ്ടോട്ടി നീറ്റാണുമ്മൽ സ്വദേശി ഇട്ടിയകത്ത് അലവിക്കുട്ടി എന്നവരാണ് മരണപ്പെട്ടത്.കരിങ്കല്ലുമായി പോകുന്ന ലോറിയാണ് ഇന്ന് രാവിലെ പുലർച്ചെ 6 മണിയോടെ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.