ആനഎഴുന്നള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവിലെ നിർദ്ദേശങ്ങൾ നിലവിലെ നിയമത്തിന് വിരുദ്ധമെന്നും ഹൈക്കോടതി നിയന്ത്രണങ്ങൾ അപ്രയോഗികം സുപ്രീംകോടതി വ്യക്തമാക്കി.
ദേവസ്വങ്ങളുടെ ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.നിലവിലെ നിയമങ്ങൾ പാലിച്ച് ആന എഴുന്നള്ളിപ്പ് നടത്താമെന്നും എന്തെങ്കിലും അപകടമുണ്ടായാൽ ഉത്തരവാദിത്വം ദേവസ്വങ്ങൾക്കെന്നും സുപ്രീംകോടതി പറഞ്ഞു.
സുപ്രീംകോടതി നടപടി ദേവസ്വങ്ങൾക്ക് വളരെ അധികം ആശ്വാസമാണെന്ന് പാറമേക്കാവ് ദേവസ്വം പ്രസിഡന്‍റ് രാജേഷ് പാറമേക്കാവ് പ്രതികരിച്ചു.മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചാണ് പൂരം നടത്തിയിരുന്നത് , അത് ഇനിയും തുടരുമെന്നും സര്‍ക്കാര്‍ തങ്ങളോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.ആചാരം അനുഷ്ടാനവും സംരക്ഷിക്കാൻ കേന്ദ്രസര്‍ക്കാര്‍ തന്നെ ബില്‍ കൊണ്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.