കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റി ഡിടിപിസിയുടെ സഹകരണത്തോടുകൂടി നടത്തപ്പെടുന്ന വയനാട് ഫെസ്റ്റ് 2025 ഓഫീസ് ഉദ്ഘാടനം വയനാട് ജില്ലാ കളക്‌ടർ ഡി ആർ മേഘശ്രീ ഐഎഎസ് നിർവ്വഹിച്ചു. കൈനാട്ടിയിലുള്ള വയനാട് ജില്ല വ്യാപാര ഭവൻ സമുച്ചയത്തിൽ ആണ് ഓഫീസ് ഒരുക്കിയിരിക്കുന്നത്. ജനുവരി ഒന്നിന്ന് ആരംഭിച്ച് ആറ് മാസം നീണ്ടു നിൽക്കുന്ന ഇവൻ്റുകളും സമ്മാന പദ്ധതികളും അടങ്ങുന്നതാണ് വയനാട് ഫെസ്റ്റ്. ജില്ലാ പ്രസിഡന്റ് ജോജിൻ. ടി. ജോയി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഡിടിപിസി മെമ്പർ സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ ഡിറ്റിപിസി മാനേജർ പി പി പ്രവീൺ, ഷിജു വി.ജെ, ശ്രീജ ശിവദാസ്, ഡോ. മാത്യൂ തോമസ്, സി.രവീന്ദ്രൻ, സി വി വർഗീസ്, കെ.ടി. ഇസ്മായിൽ, അജിത്ത് പി.വി., ജോയി സെബാസ്റ്റ്യൻ, അസ്ലം ബാവ, നിസാർ ദിൽവേ, ഓമന കുട്ടൻ, സേവ്യർ കരണി, അനിൽകുമാർ, സന്തോഷ് എക്സൽ, സിജിത്ത് ജയപ്രകാശ്, ബിന്ദു രത്നൻ, അമ്പിളി കൽപ്പറ്റ ടി.ബി. നാസർ തുടങ്ങിയവർ സംസാരിച്ചു.