മീനങ്ങാടി ചെണ്ടക്കുനി എടക്കരവയലിൽ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു. പുൽപ്പള്ളി കോളറട്ടുകുന്നു സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ (സദാനന്ദൻ ) ഇരുവരെയും ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.വൈകിട്ട് നാലരയോടെയാണ് അപകടം. ഗുരുതരമായ പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.