വോട്ടർപട്ടിക പുതുക്കൽ: 27 നകം ആക്ഷേപങ്ങൾ തീർപ്പാക്കണം

കൽപ്പറ്റ: വോട്ടർപട്ടിക പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങളും അവകാശ വാദങ്ങളും ഡിസംബർ 27 നകം തീർപ്പാക്കണമെന്ന് ഇലക്ട്രൽ റോൾ ഒബ്‌സർവർ എസ്. ഹരികിഷോർ നിർദേശം നൽകി.. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലാ കളക്‌ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്‌ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിൽ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി. പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച അപേക്ഷകളിൽ 79 ശതമാനം അപേക്ഷകൾ തീർപ്പാക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്‌ടർ അറിയിച്ചു.

 

ജില്ലാ കളക്റുടെ ചേമ്പറിൽ നടന്ന യോഗത്തിൽ സബ് കളക്ട‌ർ മിസാൽ സാഗർ ഭരത്, ഇലക്ഷൻ ഡെപ്യൂട്ടി കളക്‌ടർ കെ ഉഷാകുമാരി, ഡെപ്യൂട്ടി കളക്‌ടർമാരായ എം. ബിജുകുമാർ, പി.കെ കുര്യൻ, ജില്ലാ . ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, ഇലക്ഷൻ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *