ബത്തേരി ടൗണിൽ നാളെ ഗതാഗത നിയന്ത്രണം

സുൽത്താൻബത്തേരി ടൗണിൽ നാളെ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.സി പി ഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പ്രകടനം നടക്കുന്നതിന്റെ ഭാഗമായാണ് ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

 

▪️കൽപ്പറ്റ മാനന്തവാടി അമ്പലവയൽ ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ മാനിക്കുനി അഖില പെട്രോൾ പമ്പിന് സമീപം യാത്രക്കാരെ ഇറക്കി തിരിച്ചു പോകണം.

 

▪️പുൽപ്പള്ളി ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ സുൽത്താൻബത്തേരി കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് ആളുകളെ ഇറക്കണം.

 

▪️വടക്കനാട് ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ കോളേജ് റോഡിൽ പെന്തകോസ്റ്റൽ ചർച്ചിന് സമീപവും

 

▪️മുത്തങ്ങ ഭാഗത്തുനിന്നും വരുന്ന ബസ്സുകളും മറ്റു വാഹനങ്ങളും മൂലങ്കാവിൽ നിന്നും തിരിഞ്ഞ് തൊടുവട്ടി വഴി പുതിയ ബസ്റ്റാൻഡിൽ എത്തി യാത്രക്കാരെ ഇറക്കി തിരിച്ചു പോകണം.

 

▪️ചീരാൽ ,നമ്പ്യാർകുന്ന് പാട്ടവയൽ ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ രണ്ടാമത്തെ എൻട്രൻസ് വഴി പുതിയ സ്റ്റാൻഡിൽ പ്രവേശിച്ച് ഒന്നാമത്തെ എൻട്രൻസ് വഴി യാത്രക്കാരെ ഇറക്കി തിരിച്ചു പോകണം.

 

▪️ചുള്ളിയോട് ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ഗാന്ധി ജംഗ്ഷൻ വഴി പഴയ ബസ്സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കി തിരിച്ചു പോകണം.

 

▪️കൽപ്പറ്റ ഭാഗത്തുനിന്ന് മൈസൂർ ഭാഗത്തേക്ക് പോകുന്ന യാത്ര വാഹനങ്ങൾ പഴയ ലുലു ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് അമ്മായി പാലം വഴി പുത്തൻകുന്ന് -നമ്പിക്കൊല്ലി എത്തി മൈസൂർ ഭാഗത്തേക്ക് പോകണം.

 

▪️മൈസൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മൂലങ്കാവിൽ നിന്ന് തിരിഞ്ഞ് തൊടുവെട്ടിയെത്തി കൈപ്പഞ്ചേരി ബൈപ്പാസ് വഴി അമ്മായി പാലം കുന്താണി റോഡിലൂടെ പൂമലയിൽ എത്തി കൊളഗപ്പാറയിലേക്ക് പോകണം.

 

▪️കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന ചരക്ക് ലോറി അടക്കമുള്ള വലിയ വാഹനങ്ങൾ കൊളഗപ്പാറ ജംഗ്ഷന് മുമ്പായും മൈസൂർ ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ മൂലങ്കാവ് റോഡിലും അരിക് ചേർന്ന് നിർത്തിയിടണമെന്നും പോലീസ് അറിയിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *