ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു.   

മനാമ: ബഹ്റൈനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വടകര തിരുവള്ളുര്‍ സ്വദേശി നാറാണത്ത് അബ്‌ദുന്നാസർ (47) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ശനിയാഴ്ച രാത്രി മുഹറഖിലെ താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.   ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 20 വർഷമായി ഇദ്ദേഹം ബഹ്റൈനിലുണ്ട്. ഭാര്യ: മുംതാസ്. മക്കൾ: ആൽഫിയ, ഫറാസ്.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *