കൽപ്പറ്റ: വയനാട് ജില്ലാ സി.പി.എം സെക്രട്ടറിയായി കെ. റഫീഖിനെ തെരഞ്ഞെടുത്തു. നിലവിലുള്ള സെക്രട്ടറി പി. ഗഗാറിനെ മാറ്റിയാണ് റഫീഖിനെ നിശ്ചയിച്ചത്. സി.പി.എമ്മിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ സെക്രട്ടറിമാരിൽ ഒരാളാണ് റഫീഖ്. 27 പേരാണ് പുതിയ ജില്ലാ കമ്മിറ്റിയിലുള്ളത്. ഇതിൽ അഞ്ചു പേർ പുതുമുഖങ്ങളാണ്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയാണ് നിലവിൽ റഫീഖ്.
കെ.റഫീഖ് വയനാട് സി.പി.എം ജില്ലാ സെക്രട്ടറി
