മാനന്തവാടി : തോല്‍പ്പെട്ടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. കാറില്‍ കടത്തുകയായിരുന്ന 380.455 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മലപ്പുറം ഏറനാട് ഊര്‍ങ്ങാട്ടേരി പൂവത്തിങ്കള്‍ സ്വദേശികളായി അമ്പറ്റപറമ്പില്‍ വീട്ടില്‍ സലാഹുദ്ധീന്‍ (24) , നൂഞ്ഞിമ്മല്‍ വീട്ടില്‍ അഖില്‍.കെ (27) എന്നിവരാണ് പിടിയിലായത്. കെഎല്‍ 58-ജെ-8411 കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ജിനോഷ് പി.ആര്‍, അരുണ്‍പ്രസാദ്, ദിപു. എ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിപിന്‍ കുമാര്‍, സനൂപ് കെ എസ്, മന്‍സൂര്‍ അലി, എക്സൈസ് ഡ്രൈവര്‍ ഷിംജിത് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.