വയനാട് ടൗണ്‍ഷിപ്പിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം; ‘നടപടികൾക്കുമുൻപ് നഷ്ടപരിഹാരം കൊടുക്കണം; ഹൈക്കോടതി

വയനാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മോഡൽ ടൗൺഷിപ് നിർമിക്കാൻ കണ്ടെത്തിയ ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി. സർക്കാർ ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകളായ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റോൺ ടീ എസ്റ്റേറ്റുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭൂമി ഏറ്റെടുക്കാമെന്നും എന്നാൽ മതിയായ നഷ്ടപരിഹാരം സർക്കാർ ഉറപ്പാക്കണമെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇന്നു വിധി തീർപ്പാക്കിയത്. 2013ലെ ഭൂമി ഏറ്റെടുക്കൽ, പുനരധിവാസ നിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകൾക്കു നൽകണം.

 

ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നതിനു മുമ്പു തന്നെ നഷ്ടപരിഹാരം കൊടുത്തു തീര്‍ത്തിരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം കുറഞ്ഞെന്നു തോന്നിയാൽ ഹർജിക്കാർക്കു നിയമനടപടി സ്വീകരിക്കാം. ഭൂമി അളന്നു തിട്ടപ്പെടുത്താൻ സർക്കാരിന് എസ്റ്റേറ്റുകൾ സൗകര്യം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം, എസ്റ്റേറ്റുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും ഹർജികൾ നിലനിൽക്കുന്നതിനാൽ ഈ വിഷയം ഇനിയും കോടതി കയറാൻ സാധ്യതയുണ്ട്. ഭൂമി സംബന്ധിച്ച് സര്‍ക്കാരും എസ്റ്റേറ്റ് ഉടമകളുമായി ഒരു കരാർ രൂപീകരിക്കണം. ഭൂമി ഹർജിക്കാരുടേതല്ലെന്നു തെളിഞ്ഞാൽ നൽകിയ പണം തിരികെ കിട്ടാനുള്ള നടപടികൾ സർക്കാരിനു സ്വീകരിക്കാമെന്നും കോടതി ഇന്നു വ്യക്തമാക്കിയിട്ടുണ്ട്.

 

 

ഇതിനു മുൻപുള്ള ശ്രമം ഹൈക്കോടതിയാണു തടഞ്ഞതെന്നും അറിയിച്ചു. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകണമെന്ന് എൽസ്റ്റോൺ എസ്റ്റേറ്റ് ആവശ്യപ്പെട്ടു. വിദേശ കമ്പനി കൈവശം വച്ചിരിക്കുന്ന ഭൂമിയാണിതെന്ന തെറ്റായ ധാരണയിലാണ് തങ്ങളുടെ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമി ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിനു തത്വത്തിൽ അനുമതി നൽകി സർക്കാർ ഉത്തരവിട്ടതെന്നും എൽസ്റ്റോൺ വാദിച്ചിരുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *