കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകരയിൽ ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപ്പെട്ട് വഴിയിൽ പൊലിഞ്ഞത് രണ്ട് ജീവൻ. കഴിഞ്ഞ ദിവസമാണ് സംഭവം മലപ്പുറം എടരിക്കോട് സ്വദേശി സുലൈഖ, വള്ളിക്കുന്ന് സ്വദേശി ഷജിൽ കുമാർ എന്നിവരാണ് മരിച്ചത്. മലപ്പുറത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ ആംബുലൻസുകൾ അര മണിക്കൂറോളം രാമനാട്ടുകരയിൽ റോഡിൽ ഗതാഗതക്കുരുക്കിൽപ്പെട്ടാണ് രണ്ട് രോഗികൾ മരിച്ചത്