താമരശ്ശേരി : കാരാടി വട്ടക്കുണ്ടിൽ ചരക്കു ലോറിയിലേക്ക് കാർ ഇടിച്ചു കയറി അപകടം. രാത്രി 12.30 ഓടെയായിരുന്നു അപകടം. ചാലക്കുടിയിൽ നിന്നും കൽപ്പറ്റയിലേക്ക് ബിയർ കയറ്റി വരികയായിരുന്ന ലോറിയുടെ വലതുവശത്തേക്ക് എതിർ ദിശയിൽ വരികയായിരുന്ന കാറാണ് ഇടിച്ചത്.കാറിൻ്റെ വലതു ഭാഗം പൂർണമായും തകർന്നെങ്കിലും കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി ലോറി ഡ്രൈവർ ഇടുക്കി കട്ടപ്പന സ്വദേശി ജോമോൻ പറഞ്ഞു. കാർ ഡ്രൈവറെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു
താമരശ്ശേരിയിൽ കാർ ലോറിയിൽ ഇടിച്ച് അപകടം;കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു
