കോഴിക്കോട്: ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ സ്ത്രീക്ക് 20 കൊല്ലം കഠിന തടവും 55,000 രൂപ പിഴയും.മീഞ്ചന്ത, അരയൻ തോപ്പില്‍ ജയശ്രീയെയാണ് (52) കോഴിക്കോട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 33 വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷയുണ്ടെങ്കിലും തടവ് ഒന്നിച്ച് 20 കൊല്ലമനുഭവിച്ചാല്‍ മതി. പിഴ സംഖ്യയില്‍നിന്ന് 40,000 രൂപ പെണ്‍കുട്ടിക്ക് കൊടുക്കാനും പിഴയടച്ചില്ലെങ്കില്‍ ഒമ്ബതു മാസം അധികം തടവ് അനുഭവിക്കാനും കോടതി നിർദേശിച്ചു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്ത്രീക്ക് 20 കൊല്ലം തടവും പിഴയും
