പുതുവർഷത്തിൽ വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടർ വിലകുറച്ച് പൊതുമേഖലാ എണ്ണകമ്പനികൾ. 19 കിലോ എൽപിജി സിലിണ്ടറിന് 14.5 രൂപയാണ് കുറച്ചത്. ഇതോടെ ദില്ലിയിൽ വില 1,804 രൂപയായി. 5 മാസത്തെ തുടർച്ചയായ വില വർദ്ധനവിന് ശേഷമാണ് വില കുറയുന്നത്. അതെ സമയം 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
‘