കണ്ണൂർ: ശ്രീകണ്ഠാപുരം വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞുള്ള അപകടത്തിൽ മരണം രണ്ടായി. അഞ്ചാം ക്ലാസുകാരി നേദ്യ എസ്. രാജേഷാണ് മരിച്ചവരിൽ ഒരാൾ. രണ്ടു വിദ്യാർഥികളുടെ നില ഗുരുതരമാണ്. അപകടത്തിൽ ഇരുപതോളം വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകീട്ട് നാലരയോടെയാണു നാടിനെ ഞെട്ടിച്ച അപകടം. കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കുട്ടികളെ തളിപ്പറമ്പിലെ ആശുപത്രിയിലേക്ക് മാറ്റി.