തിരുവനന്തപുരം: നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്‍ ചെയ്യും . രാവിലെ 10.30 ന് രാജ്ഭവന്‍ അങ്കണത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഗാര്‍ഡ് ഒഫ് ഓണര്‍സ്വീകരിച്ച ശേഷമാകും നിയുക്ത ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്യുക.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ,സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മന്ത്രിമാര്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ബീഹാര്‍ഗവര്‍ണരായിരിക്കെയാണ് വിശ്വനാഥ് അര്‍ലേക്കറെ കേരള ഗവര്‍ണരായി മാറ്റി നിയമിച്ചത്. നിയുക്ത ഗവർണർ ഇന്നലെ തിരുവനന്തപുരത്ത് എത്തി.