ബെംഗളൂരു: അംഗൻവാടിയുടെ ശുചിമുറിയിൽ നിന്ന് പാമ്പുകടിയേറ്റ മൂന്ന് വയസുകാരി മരിച്ചു. ഹുബ്ബള്ളി മുണ്ടഗോഡിലെ അംഗൻവാടിയിൽ ബുധനാഴ്ചയാണ് സംഭവം. മയൂരി എന്ന കുട്ടിയാണ് മരിച്ചത്. ക്ലാസ് മുറിക്ക് പുറത്തുള്ള ടോയ്‌ലറ്റിൽ പോയ മയൂരിയുടെ കാലിൽ പാമ്പ് കടിക്കുകയായിരുന്നു.
ക്ലാസിലേക്ക് തിരിച്ചുവന്ന കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, ബോധം നഷ്‌ടപ്പെടുകയും ചെയ്. തുടർന്ന് ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പുകടിയേറ്റ വിവരം പുറത്തറിയുന്നത്. പ്രാഥമിക ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അംഗൻവാടിയുടെ ശുചിമുറിക്ക് സമീപം പാമ്പിനെ കണ്ടിരുന്നതായി മറ്റ് കുട്ടികൾ പറഞ്ഞു. സംഭവത്തിൽ മയൂരിയുടെ രക്ഷിതാക്കളുടെ പരാതിയിൽ അംഗൻവാടി അധികൃതർക്കെതിരെ പോലീസ് കേസെടുത്തു.