പൊഴുതന: ആറാം മൈലിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. കല്പറ്റയിൽ നിന്നും പാറത്തോടിലേക്ക് സർവീസ് നടത്തുന്ന ബസും വടകര സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട കാർ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വടകര സ്വദേശികളായ സഹോദരങ്ങളും കുടുംബവും രണ്ട് കാറുകളിലായി വയനാട്ടിൽ എത്തിയതാണെന്നാണ് പ്രാഥമിക വിവരം. വടകര കണ്ണൂക്കര സ്വദേശികൾ ആണെന്നാണ് വിവരം. പരിക്കേറ്റവരിൽ റിയാസ് (54) ഫിദ, സൈഫുന്നിസ എന്നിവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിലെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്
