ബത്തേരി:സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപനവിഭാഗം കോഴിക്കോട് ഡിവിഷൻ ,വയനാട് ജില്ലയിൽ കല്ലുമുക്കിൽ വച്ച് AUPS പടിഞ്ഞാറത്തറ വിദ്യാർഥികൾക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഓഫീസർ രാജു ബി.പി സ്വാഗതം ചെയ്തു .അഞ്ജന സി.ആർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ കല്ലുമുക്ക് സെക്ഷൻ വനയാത്രയ്ക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് സംസാരിച്ചു
വനയാത്രയ്ക്ക് ശ്യംജിത്ത് സി. ആർ. ബീറ്റ് ഫോറസ്റ്റ് ഓഫീസർ കല്ലുമുക്ക് സെക്ഷൻ ,രാധ പി.കെ ഫോറസ്റ്റ് വാച്ചർ, ദാമോദരൻ ഫോറസ്റ്റ് വാച്ചർ, അപ്പു വാച്ചർ എന്നിവർ നേതൃത്വം നൽകി,പടിഞ്ഞാറത്തറ സ്കൂൾ അധ്യാപകൻ പുഷ്പത്തൂർ വിനോദ് കുമാർ ആശംസ അർപ്പിച്ചു,പരിസ്ഥിതി പ്രവർത്തകർ WMO കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഷൈജു. പി. കെ പരിസ്ഥിതി സംബന്ധിച്ച ക്ലാസ് എടുത്തു,വിദ്യാർത്ഥികൾ ക്യാമ്പ് അവലോകനത്തിൽ സജീവമായി പങ്കെടുത്തു,മദർ പി. ടി. എ .അജില ഇ .വി. നന്ദി രേഖപ്പെടുത്തി.