ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസ്: പി.വി അൻവറിന് ജാമ്യം

മലപ്പുറം: നിലമ്പൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പി.വി അൻവർ എം.എൽ.എക്ക് ജാമ്യം. നേരിൽ കാണാമെന്ന് അൻവർ പ്രതികരിച്ചു. പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചേർത്താണ് ഇന്നലെ രാത്രി അൻവറിനെ ഒതായിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നത്. അൻവറിനൊപ്പം കേസിലുൾപ്പെട്ട നാലു ഡിഎംകെ പ്രവർത്തകരേയും കസ്റ്റഡിയിലെടുത്തിയിരുന്നു. അറസ്റ്റ് ചെയ്ത അൻവറിനെ തവനൂർ ജയിലിലേക്കാണ് അയച്ചിരുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *