മേപ്പാടി:സിനിമാതാരവും മോഡലുമായ ഹണി റോസിനെതിരെ ലൈംഗീകാധിക്ഷേപം നടത്തിയ കേസിൽ പ്രമുഖ വ്യവസായിയുമായ ബോബി ചെമ്മണൂരിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.മേപ്പാടി നെല്ലിമുണ്ടയിൽ നിന്നാണ് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനായി ബോബിയെ എറണാകുളത്തേക്ക് കൊണ്ടുപോകും.മുൻകൂർ ജാമ്യം എടുക്കാനുള്ള ബോബി ചെമ്മണ്ണൂരിന്റെ നീക്കം മനസിലാക്കിയാണ് പോലീസ് പെട്ടെന്നുള്ള നടപടി സ്വീകരിച്ചത്. ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും