മാനന്തവാടി എക്സൈസ് റെയിഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലെ പ്രതിക്ക് 1 വർഷം തടവും 1,00,000 രൂപ പിഴയും ശിക്ഷ. മലപ്പുറം കണ്ണാട്ടിപ്പടി അവുഞ്ഞിക്കാടൻ ഷിബിൻ എ.കെ ( 24 ) യെയാണ് കൽപ്പറ്റ അഡ്ഹോക്ക് (രണ്ട്) കോടതി ജഡ്‌ജ് അനസ്. വി ശിക്ഷിച്ചത്.
മെത്താംഫിറ്റമിൻ കൈവശം വെച്ച് കടത്തികൊണ്ട് വന്ന കുറ്റത്തിന് 1 വർഷം കഠിന തടവും 1,00,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 3 മാസം കൂടി തടവും ശിക്ഷ അനുഭവിക്കണം. 18.02.2021 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ആയിരുന്ന ഷർഫുദീൻ ടി യും, സംഘവും ചേർന്ന് കണ്ടെടുത്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടറായിരുന്ന രാധാകൃഷ്‌ണൻ പി.ജി ആയിരുന്നു
പബ്ലിക് പ്രോസിക്യൂട്ടർ ലിജിഷ് .ഇ.വി., ശ്രദ്ധാധരൻ എം.ജി എന്നിവർ പ്രോസിക്യൂഷനു വേണ്ടി ഹാജരായി