വയനാട് ചുരത്തിൽ അപകടത്തിൽപ്പെട്ട താർ ജീപ്പിൽ നിന്നും MD MA കണ്ടെടുത്ത സംഭവം ജീപ്പിൽ ഉണ്ടായിരന്ന രണ്ട് പേർക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു.
കൈതപ്പൊയിൽ പാറക്കൽ ഇർഷാദ്,അടിവാരം പൂവിലേരി ഫാരിസ് എന്നിവർക്കെതിരെയാണ് NDPS Act പ്രകാരം കേസെടുത്തത്. രണ്ടു പേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ ഒൻപതു മണിക്ക് ചുരം രണ്ടാം വളവിന് താഴെ വെച്ചായിരുന്നു അപകടം, അപകടം സംഭവിച്ച സ്ഥലത്തോട് ചേർന്ന് കിടക്കുന്ന റിസോട്ടിൽ മുറിയെടുത്തായിരുന്നു തലേ ദിവസം ഇവർ താമസിച്ചിരുന്നത്, കേവലം 3 കിലോമീറ്റർ അകലെയാണ് ഇരുവരുടേയും വീട്.അപകടത്തിൽപ്പെട്ട വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു