മോട്ടോർ വാഹനവകുപ്പ് പുതിയ സംവിധാനവുമായി രംഗത്ത്. ഇനി ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പിഴയും ലംഘനവും തത്സമയം അറിയാം. പുതിയ സംവിധാനത്തിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പിന്റെ വാഹനങ്ങളിലെ പിറകിൽ ഡിസ്‌പ്ലേ സ്‌ക്രീനുകൾ സ്ഥാപിക്കും.
നിയമലംഘനം നടത്തിയാൽ മോട്ടോർ വാഹനവകുപ്പിന്റെ വാഹനത്തിലെ സ്‌ക്രീനിലൂടെ വിവരങ്ങൾ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ കാണാനും അറിയിക്കാനും കഴിയും. ഇത് ആറു ഭാഷകളിൽ ഡിസ്‌പ്ലേ ചെയ്യാനുള്ള സംവിധാനം ഉൾപ്പെടുത്തിയിരിക്കുന്നുവെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ അറിയിച്ചു.
വാഹനങ്ങൾ ഓടിക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തുമെന്ന് കരുതിയാണ് ഈ സംവിധാനം നടപ്പാക്കുന്നത്. പിഴ അടച്ച വിവരം ഉടൻ തന്നെ ഡ്രൈവർ അറിയാൻ കഴിയും. പുതിയ സംവിധാനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ പുരോഗമിച്ചുവരുകയാണെന്ന് മന്ത്രി പറഞ്ഞു.