പീച്ചി ഡാമിന്റെ റിസർവോയറിൽ മുങ്ങിയ നാല് പെൺകുട്ടികളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു മൂന്ന് പേരുടെ നില ഗുരുതരം

തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. നാലുപേരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. മൂന്നുപേരുടെ നില ഗുരുതരമെന്ന് പൊലീസ്. സുഹൃത്തിന്‍റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തിന് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. പാറയില്‍ കാല്‍വഴുതി വീണെന്നാണ് നിഗമനം. പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രെയ്സ്(16) , അലീന(16) , എറിന്‍ (16), പീച്ചി സ്വദേശി നിമ(16) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

പെണ്‍കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയവരാണ് രക്ഷിച്ചത്. മൂന്നുകുട്ടികള്‍ അബോധാവസ്ഥയിലായിരുന്നെന്ന് ദൃക്സാക്ഷി പറഞ്ഞു. . നാലുപേരും വെന്റിലേറ്ററിലെന്നും കുട്ടികളുടെ ആരോഗ്യനില നേരിയ രീതിയില്‍ മെച്ചപ്പെട്ടെന്നും തൃശൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. പീച്ചി ഡാം റിസര്‍വോയര്‍ കാണാന്‍ വന്ന കുട്ടികളാണ് അപകടത്തില്‍പെട്ടത്. രണ്ടുപേര്‍ പാറയില്‍ കാല്‍ വഴുതിവീഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ മറ്റുരണ്ടുപേരും വെള്ളത്തിലേക്ക് വീണു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *