കേണിച്ചിറ :വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.കഴിഞ്ഞ ശനിയാഴ്ച്ച വാര്യാട് ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.കേണിച്ചിറ അതിരാറ്റ്ക്കുന്ന് കളരിക്കൽ അഖിൽ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ചത്. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനാണ്. സംസ്‌കാരം നാളെ വൈകിട്ട് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ശിൽപ്പ, മകൻ: ഗൗരി കൃഷ്ണ
വാര്യാട് ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
