മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ കടലിനും മറ്റു ഗുരതര പരിക്കേറ്റ ആന കുട്ടിയെ പിടിച്ചതിന് ശേഷം ചികില്‍സ നല്‍കി സുഖപെടുത്താതെ തിരിച്ച് വനത്തില്‍ വിട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി തികച്ചും ക്രൂരമാണെന്ന് വന്യമൃഗശല്ല്യ പ്രതിരോധ ആക്ഷന്‍ കമ്മറ്റി കുറ്റപ്പെടുത്തി.
വന്യജീവി സംരക്ഷണവും വന്യജീവി സഹവര്‍ത്തിത്വവും പ്രസംഗിക്കുന്ന വകുപ്പ് ഒരു മിണ്ടാപ്രാണിയോട് ഇത്തരത്തില്‍ കാണിച്ചത് പ്രതിഷേധാര്‍ഹവും ക്രൂരവുമാണ്. മനുഷ്യ ഗന്ധം ശരീരത്തില്‍ ഏറ്റ കുട്ടിയാനയെ മറ്റാനകള്‍ കൂട്ടത്തില്‍ കൂട്ടില്ല. അതിനെ കടുവ കൊന്ന് തിന്നാതെ സുഖമായാല്‍ തന്നെ മന്യഷ്യന് ഭീഷണിയാകും എന്ന് മുന്‍ അനുഭവം ഉണ്ട്. മനുഷ്യനോട് ഇടപെട്ട കാട്ടാന ഭാവിയില്‍ പ്രതികാരദാഹിയായി ജനവാസമേഘലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിക്കേറ്റ് സുഖമായ പാത്തികാലന്‍ എന്ന ആന ജനങ്ങള്‍ക്കും വനംവകുപ്പിനും സ്ഥിരം ഭീഷണി ആയിരുന്നു. ഇത്തരം ആനകളെ പിടിച്ച് കഴിഞ്ഞാല്‍ ചികിത്സിച്ച് സുഖപ്പെടുത്തി വളര്‍ത്തി ഡിപ്പാര്‍ട്ടുമെന്റിന്റെ ഭാഗമാക്കണം. കഴിഞ്ഞ മാസം തെറ്റ് റോഡില്‍ നിന്നും പിടിച്ച് കാട്ടില്‍ വിട്ട ആന കുട്ടിയെ കാട്ടാനക്കൂട്ടം കൂട്ടത്തില്‍ കൂട്ടാതെ കരഞ്ഞ് അലഞ്ഞ് നടക്കകയാണെന്നാണ് അറിവ്. പരിക്കേറ്റ ആന കുട്ടിയെ പിടിച്ച് സുഖപെടുത്തി സംരക്ഷിക്കണമെന്നും ഭാവിയില്‍ ഉണ്ടാകാവുന്ന ഭീഷണി ഒഴിവാക്കണമെന്നും വന്യമൃഗശല്ല്യ പ്രതിരോധ ആക്ഷന്‍ കമ്മറ്റി യോഗം ആവശ്യപെട്ടു. ടി.സി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ടി.സന്തോഷ്, വി.ആര്‍. ജയചന്ദന്‍, സന്തോഷ് കുമാര്‍ തോല്‍ പെട്ടി, അബ്ദുള്‍ നാസ്സര്‍ ബാവലി എന്നിവര്‍ പ്രസംഗിച്ചു.