ദേശിയ ടെസ്റ്റിംഗ് ഏജൻസി യുജിസി നെറ്റ് പരീക്ഷകൾ മാറ്റി വച്ചു. ഈ മാസം 15ആം തീയതി നടത്താനിരുന്ന പരീക്ഷകൾ ആണ് മാറ്റി വച്ചത്. പൊങ്കൽ, മകര സംക്രാന്തി എന്നിങ്ങനെയുള്ള ആഘോഷങ്ങൾ പ്രമാണിച്ചു പരീക്ഷ മാറ്റി വക്കുന്നു എന്നാണ് വാർത്ത കുറിപ്പിൽ പറയുന്നത്. 16ആം തീയതി നടത്താൻ നിശ്ചയിച്ച പരീക്ഷ യഥാക്രമം നടത്തുന്നതായിരിക്കുമെന്നും 15ആം തീയതിയിലെ പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്നും NTA അറിയിച്ചു
മറ്റു ദിവസങ്ങളിലെ പരീക്ഷ തിയ്യതികളിൽ മാറ്റമുണ്ടാകില്ല. ജനുവരി 15ലെ പരീക്ഷ മറ്റൊരു ദിവസം നടക്കുമെന്നും പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് (എൻടിഎ) അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി പ്രവേശനം, ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് എന്നിവയ്ക്കായി പരീക്ഷ നടത്തുക.
ജനുവരി 15ന് രാവിലെ സംസ്കൃതം, ജേർണലിസം, ജാപ്പനീസ്, പെർഫോമിംഗ് ആർട്ട്, ഇലക്ട്രോണിക് സയൻസ്, നിയമം തുടങ്ങിയ വിഷയങ്ങളിലും വൈകുന്നേരം മലയാളം, ഉർദു, ക്രിമിനോളജി, കൊങ്കണി, പരിസ്ഥിതി ശാസ്ത്രം എന്നീ വിഷയങ്ങളിലുമുള്ള പരീക്ഷകളാണ് നടക്കേണ്ടിയിരുന്നത്. ഈ പരീക്ഷകളാണ് മാറ്റിവെച്ചത്.