പുൽപ്പള്ളി : അമരക്കുനിയിലെ കടുവയെ ഇന്നലെയും കണ്ടെത്താൻ കഴിഞ്ഞില്ല ഇന്നലെ രാത്രി കടുവയ്ക്കായി തെർമൽ ഡ്രോൺ നിരീക്ഷണം നടത്തി. ഇന്നു രാവിലെ തെരച്ചിൽ പുനരാരംഭിക്കും. ആർ ആർ ടി സംഘം ആണ് തിരച്ചിൽ നടത്തുന്നത്. വെറ്റിനറി ഡോക്ടർമാരുടെ മയക്കുവെടി സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്.
അമരക്കുനിയിലെ കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല കടുവ വനംവകുപ്പിൻ്റെ റഡാറിന് പുറത്ത്
