കമ്പളക്കാട് : മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ കോട്ടത്തറ വാണമ്പ്രവൻ വീട്ടിൽ ഇർഷാദ്(33) നെയാണ് കമ്പളക്കാട് പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 15.01.2025 ബുധനാഴ്ച്ച വൈകീട്ടോടെ വെണ്ണിയോട് വച്ച് പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ പാന്റിന്റെ പോക്കറ്റിൽ പേഴ്സിൽ നിന്നും 3.34 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. സബ് ഇൻസ്‌പെക്ടർ വി.എം അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.