ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തില്‍ 3 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മുംബൈ പൊലീസാണ് വീട്ടില്‍ ജോലിചെയ്യുന്ന മൂന്നുപേരെ ചോദ്യം ചെയ്തത്. ഇവരുടെ മൊഴിയെടുത്തു.ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ വെച്ച് സെയ്ഫ് അലി ഖാന് മോഷ്ടാവില്‍ നിന്നും കുത്തേറ്റത്. കവര്‍ച്ചക്കെത്തിയ മോഷ്ടാവാണ് കുത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
നടന്‍ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണം 3 പേരെ കസ്റ്റഡിയിലെടുത്തു
