ബത്തേരി :മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ16.287 മെത്താഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ചേർത്തല കടക്കരപ്പള്ളി ഭാഗത്ത് താമസിക്കും പള്ളിക്കാപറമ്പിൽ വീട്ടിൽ അമൽ ആന്റണി ( 34)എന്നയാൾ അറസ്റ്റിലായി. എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്, കെ. ജെ യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവൻ്റ്റ്റീവ് ഓഫീസർമാരായ അനീഷ്. എ എസ്, വിനോദ് പി ആർ സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി.കെ, ബിനു എം.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വീണ. എം. കെ, അഖില എം.പി എന്നിവരും ഉണ്ടായിരുന്നു. ലഹരിക്കടുത്ത് തടയാൻ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയാണ് എക്സൈസ് നടത്തിവരുന്നത്.
മാരക രാസലഹരിയായ മെത്താഫിറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ
