തൊട്ടില്‍ കീറി തൂങ്ങിപ്പോയി, ഒരു വയസ്സുകാരന് ദാരുണാന്ത്യം

തിരൂർ: തുണിതൊട്ടില്‍ കീറി തൂങ്ങിപ്പോയ ഒരു വയസ്സും മൂന്നുമാസവുമുള്ള ആണ്‍കുട്ടി മരിച്ചു. വലിയകത്ത് പുതിയ മാളിയേക്കല്‍ ലുക്മാനുല്‍ ഹക്കീമിന്റെയും മുബഷീറയുടെയും മകൻ മുഹമ്മദ് ശാദുലിയാണ് മരിച്ചത്.

 

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.40-നാണ് സംഭവം. നിറമരുതൂരില്‍ തറവാടുവീടായ അരങ്കത്തില്‍ എത്തിയ മുബഷീറ കുട്ടിയെ തൊട്ടിലില്‍ ഉറങ്ങാൻ കിടത്തി കുളിക്കാൻ പോയതായിരുന്നു. കുളി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് തുണി കൊണ്ടുള്ള തൊട്ടില്‍കീറി കുട്ടി തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ഉടനെ പൂക്കയില്‍ കള്ളിയത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇവരുടെ ഏക മകനാണ് മുഹമ്മദ് ശാദുലി. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. താനൂർ പോലീസ് കേസെടുത്തു. സംസ്കാരം ബുധനാഴ്ച നടക്കും

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *